തിരുവനന്തപുരം: കെഎംഎംഎം അഴിമതിക്കേസില്‍ ചീഫ് സെക്രട്ടറി ടോം ജോസിന് ക്ലീന്‍ ചിറ്റ്. ടോം ജോസിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ടോം ജോസിനെ കുറ്റവിമുക്തനാക്കിയത്.
ടോം ജോസ് കെഎംഎംഎല്‍ എംഡി ആയിരിക്കെ 250 മെട്രിക് ടണ്‍ മഗ്നീഷ്യം ഇറക്കുമതി ചെയ്തതില്‍ ഒരു കോടി 23 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഇ ടെന്‍ഡര്‍ വഴി സ്വകാര്യ കമ്പനികളില്‍ നിന്ന് 88 മെട്രിക് ടണ്‍ മഗ്നീഷ്യം വാങ്ങി. ബാക്കിയുള്ള 162 മഗ്നീഷ്യം കൂടിയവിലയ്ക്ക് വാങ്ങിയെന്നും ഇതില്‍ സ്ഥാപനത്തിന് 2.54 കോടി നഷ്ടമുണ്ടായെന്നുമായിരുന്നു ആദ്യത്തെ കേസ്.
പ്രാഥമികാന്വേഷണത്തിനു ശേഷം നഷ്ടം 1.21 കോടിയുടേതാക്കി നിജപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, നഷ്ടമുണ്ടായില്ലെന്നും മത്സരാധിഷ്ഠിത ടെന്‍ഡറിലേക്കു വന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയും ആയിരുന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനു പിന്നാലെയാണ് ടോം ജോസിനെ കോടതി കുറ്റവിമുക്തനാക്കിയത്.
Discussion about this post