റാന്നി: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. രണ്ടുപേരും കോഴഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളുടെ കുടുംബ സുഹൃത്തുക്കൾക്കാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരും പത്തനംതിട്ട സ്വദേശികളാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
അതേസമയം, ആരോഗ്യപ്രവർത്തകർക്കൊപ്പം സഹകരിച്ച് ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചു. 1116 പേരാണ് സംസ്ഥാനത്ത് ഒട്ടാകെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 807 പേരുടെ പരിശോധന പൂർത്തിയായി. 717 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. മറ്റുള്ളവരുടെ ഫലം പുറത്തുവരാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക മന്ത്രിസഭായ യോഗത്തിന് ശേഷം അറിയിച്ചു.
Discussion about this post