കോന്നി: പത്തനംതിട്ടയിൽ ബന്ധുക്കളായ അഞ്ചുപേർക്ക് കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സോഷ്യൽമീഡിയയിൽ നിറഞ്ഞോടി വ്യാജവാർത്തകളും. ഇതിനിടെ, കൊറോണ ബാധിതർ കോന്നിയിലെ ഒരു ഹോട്ടലിൽ കയറിയെന്നും അവിടെ ഭക്ഷണം കഴിച്ചെന്നും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച് അപമാനിക്കുന്നുവെന്ന് കാണിച്ച് പോലീസിൽ പരാതി റാന്നിയിലെ കുടുംബം പുനലൂരിലേക്ക് പോകും വഴി റസ്റ്ററന്റിൽ കയറിയെന്ന് പ്രചരിപ്പിക്കുന്നെന്നാണ് പരാതി.
ഈ വ്യാജപ്രചാരണം കാരണം തന്റെ ഹോട്ടലിൽ ഇതോടെ ആളുകൾ കയറാതെയായെന്നും ഉടമ പറയുന്നു. പ്രചാരണം നടത്തുന്ന കോന്നി മുറിഞ്ഞമംഗലം സ്വദേശിക്കെതിരെ ഹോട്ടൽ ഉടമ ഡോ. ജോൺസൺ വർഗീസ് ഏബ്രഹാം കോന്നി പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.
Discussion about this post