കൊച്ചി: കൊച്ചിയില്‍ മൂന്ന് വയസുള്ള കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രത. 281 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 99 പേര് വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടി സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരാണ്.
അതേസമയം വൈറസ് ബാധമൂലം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ അറിയിച്ചു. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം പതിനേഴ് പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസേലേഷന്‍ വാര്‍ഡിലുള്ളത്.
വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ആഭ്യന്തര യാത്രക്കാരേയും ഇനി മുതല്‍ കൊവിഡ് സ്ക്രീനിംഗിന് വിധേയരാക്കാനാണ് തീരുമാനം. ഫെബ്രുവരി 10 ന് ശേഷം കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ ഏതെങ്കിലും സന്ദര്‍ശിച്ചിട്ടുള്ളവര്‍ അരോഗ്യവകുപ്പിനെയോ ജില്ലാഭരണകൂടത്തെയോ വിവരം അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post