കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില താഴ്ന്നതിനെ തുടര്‍ന്നാണ് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.43 രൂപയും ഡീസലിന് 66.65 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 73.721 രൂപയും ഡീസലിന് 67.946 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 72.751 രൂപയും ഡീസല്‍ ലിറ്ററിന് 66.972 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 70.29 രൂപയും ഡീസലിന് 63.01 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 75.993 രൂപയും ഡീസലിന് 65.967 രൂപയുമാണ് വില
ഈ വര്‍ഷം ഇതുവരെ പെട്രോളിന് 4.8 രൂപയും ഡീസലിന് 3.23 രൂപയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 36. 33 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എണ്ണ വ്യാപാര രംഗത്ത് റഷ്യയുമായുള്ള ഭിന്നത മൂലം വില കുറയ്ക്കാന്‍ സൗദി തീരുമാനിച്ചതോടെയാണ് ആഗോളവിപണിയില്‍ എണ്ണവില കൂപ്പുകുത്തിയത്.
Discussion about this post