പത്തനംതിട്ട: ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ശബരിമല ദര്‍ശനത്തിന് എത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷ നല്‍കി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ കോടതി നാളെ പരിഗണിക്കും.
ചിത്തിര ആട്ട സമയത്ത് മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശിനി ലളിതയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. കേസില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍.
അതേസമയം കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ റാന്നി കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. നിരോധനാജ്ഞ ലംഘിച്ച കേസില്‍ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.
അതിനിടെ ശബരിമലയില്‍ എത്തിയ സ്ത്രീയെ ആക്രമിച്ചത് സുരേന്ദ്രന്‍ അല്ലെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആരോപിച്ച് ബിജെപി നേതാവ് രംഗത്ത് എത്തിയിരുന്നു.