കൊച്ചി: സംസ്ഥാനത്ത് ആറ് പേർക്ക് കൊറോണ (പുതിയ കോവിഡ്-19) വൈറസ് അണുബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തി സോഷ്യൽമീഡിയയിലൂടെ വ്യാപകമായി വ്യാജ സന്ദേശങ്ങൾ പരക്കുന്നു. ഇത്തരം സന്ദേശങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ പറയുമ്പോഴും വ്യാജസന്ദേശങ്ങൾക്ക് ഒരു കുറവുമില്ല.
എറണാകുളം എസിപി കെ ലാൽജിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശമാണ് ഇതിൽ ഒടുവിലത്തേത്. കൊറോണ വൈറസ് കേരളത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ പടർന്നുപിടിക്കുമെന്നാണ് വ്യാജ ശബ്ദസന്ദേശം. ഇത് സമൂഹമാധ്യമങ്ങളിൽ കൂടി വ്യാപകമായി പ്രചിരിക്കുന്നുണ്ട്.
അതേസമയം, വ്യാജ സന്ദേശം വ്യാപകമാകുന്ന സംഭവത്തിൽ സൈബർ സെല്ലിൽ പരാതിയുമെത്തിയിട്ടുണ്ട്. വ്യാജസന്ദേശം തയ്യാറാക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരേ കർശന നടപടിയെടുക്കുമെന്ന് ലാൽജി പറഞ്ഞു.
Discussion about this post