തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം. അതേസമയം രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ വ്യക്തമാക്കി. വെബ് സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍, ഏത് തരത്തിലുള്ള സൈബര്‍ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലുള്ളതിനാല്‍ വിവരങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന് മന്ത്രി പറയുന്നു.
ഇ-ഹെല്‍ത്ത് സംവിധാനത്തെപ്പറ്റി പൊതുജനങ്ങളറിയേണ്ട പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇ-ഹെല്‍ത്തിന്റെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബാഹ്യമായ എല്ലാ ഇടപെടലുകളും, ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങളും അപ്പോള്‍ തന്നെ തിരിച്ചറിയുന്നതിനും പ്രതിരോധ മാര്‍ഗങ്ങള്‍ തീര്‍ക്കുന്നതിനുമുള്ള സുശക്തമായ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നപ്പോള്‍ തന്നെ വെബ്സൈറ്റിലെ എല്ലാ രേഖകളും ബ്ലോക്ക് ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായും ഷൈലജ ടീച്ചര്‍ വ്യക്തമാക്കി.
ഇ-ഹെല്‍ത്ത് പ്രൊജക്ടിന്റെ മുഴുവന്‍ രേഖകളും ഫയല്‍ ഫ്ളോ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ഡേറ്റ സെന്ററില്‍ ഹോസ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ ഏത് തരത്തിലുള്ള സൈബര്‍ അറ്റാക്കിനേയും പ്രതിരോധിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളതെന്നും മന്ത്രി പറയുന്നു. ആയതിനാല്‍ ഒരു വിവരവും നഷ്ടപ്പെടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post