തിരുവനന്തപുരം: ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾ ഇക്കാര്യം മറച്ച് വെച്ച് ഒരാഴ്ച നാട്ടിലും ബന്ധുക്കളുടെ വീടുകളിലും കറങ്ങി നടന്നത് തലവേദയുണ്ടാക്കിയിരിക്കുന്നത് ആരോഗ്യ വകുപ്പിനാണ്. ഊണും ഉറക്കവും ഉപേക്ഷിച്ച് കൊറോണയ്ക്ക് എതിരെ പോരാടി അതിജീവിച്ച കേരള ജനതയെ തോൽപ്പിച്ചുകൊണ്ടാണ് ഈ മൂവർ സംഘം ഇറ്റലിയിൽ നിന്നെത്തിയിട്ടും പിരിശോധനയ്ക്ക് പോലും തയ്യാറാകാതെ കറങ്ങിത്തിരിഞ്ഞ് അടുത്ത ബന്ധുക്കളായ രണ്ടുപേർക്ക് രോഗം പകർന്നുനൽകുകയും ചെയ്തിരിക്കുന്നത്. റാന്നി സ്വദേശികളായ രോഗം സ്ഥിരീകരിച്ച അഞ്ചുപേരും ഇപ്പോൾ ഐസലേഷൻ വാർഡിൽ കഴിയുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
അതേസമയം, ഈ അഞ്ചുപേർക്കും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വൈറലായി അധ്യാപികയുടെ കുറിപ്പ്. ഇറ്റലിയിൽ നിന്ന് വന്ന ശേഷം ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാതെയിരുന്ന ദമ്പതികളുടെ ബന്ധുക്കൾ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതോടെയാണ് ഇവരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരുടെ അനാസ്ഥ വിവരിച്ച് വിമല കോളേജിലെ അധ്യാപികയായ അനു പാപ്പച്ചൻ കുറിച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്.
അനു പാപ്പച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എന്നാൽ ഇറ്റലി കഥ വിശദമായി വേണ്ടവർക്ക് ദാ പിടിച്ചോ…
ഇറ്റലിക്കാരാണ്. റാന്നിയിലെ നല്ല കാശുകാര്. അപ്പനും അമ്മയും മോനും വന്നതാണ്. ദോഹ കണക്ഷൻ ഫ്‌ളൈറ്റായിരുന്നു. ദോഹ വിമാനത്താവളത്തിൽ ഒന്നര മണിക്കൂർ അടുത്ത വിമാനം കാത്തിരുന്നു. അവിടുന്ന് നേരെ കൊച്ചിക്ക്. 29 ന് കൊച്ചിയിൽ ഇറങ്ങി. കോട്ടയത്തെ ബന്ധുക്കളുടെ വണ്ടിയിൽ റാന്നിയിലെ വീട്ടിലേക്ക്. ഇറ്റലിയിൽ നിന്ന് വന്നതല്ലേ. ബന്ധുക്കളെ കണ്ടില്ലേൽ മോശമല്ലേ. പുനലൂരെ ബന്ധുക്കളെ കണ്ടു. പള്ളീലും പോയി. പെറിയ പനി വന്നപ്പോൾ അടുത്തുള്ള ആശുപത്രിയിലും കൊണ്ടുകാണിച്ചു. ഇറ്റലീന്നാന്നു പറഞ്ഞില്ല. മരുന്നും വാങ്ങി വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പം തൊട്ടടുത്ത ബന്ധു വീട്ടിൽ നിന്ന് രണ്ടു പേർ പനിയുമായി ആശുപത്രിയിലെത്തി. ഡോക്ടർക്കൊരു സംശയം. ആദ്യ പരിശോധനാ ഫലം പോസിറ്റീവ്. അടുത്തെങ്ങാനും വിദേശത്തു പോയിരുന്നോ എന്നു ചോദ്യം. മറുപടി ഇല്ലെന്ന്. ബന്ധുക്കളാരേലും വന്നിട്ടുണ്ടോ വിദേശത്തുനിന്ന്. ഹാ. അടുത്ത വീട്ടിലെ ആൻറീം അങ്കിളും മോനുമെന്ന് ഉത്തരം. എവിടുന്നാ വന്നേ എന്ന ചോദ്യത്തിന് മറുപടി കേട്ടതും കളക്ടറടക്കമുള്ള വണ്ടി റാന്നിക്കു പാഞ്ഞെത്തി. ഇറ്റലിക്കാരോട് ഐസൊലേഷനിൽ വരണമെന്നു പറഞ്ഞു. പത്തനം തിട്ട ജനറൽ ആശുപത്രിയിൽ സൗകര്യമൊരുക്കാം. സർക്കാർ ആശുപത്രിയിലേക്ക് ഞങ്ങളോ? പറ്റില്ലെന്ന് പറഞ്ഞവരെ പൊക്കിക്കൊണ്ടു പോയി കോറൻറൈൻ ചെയ്തു. ഹിസ്റ്ററി പരിശോധിച്ചു
ഇങ്ങനെ.. വിമാനത്തിൽ ഒപ്പം സഞ്ചരിച്ചവർ.. നെടുമ്പാശേരിവിമാനത്താവളം പ്രത്യേക യോഗം വിളിച്ചു .. കൂട്ടിക്കൊണ്ടുവരാൻ വിമാനത്താവളത്തിൽ പോയ ബന്ധുക്കൾ.. അയൽ വീട്ടുകാർ.. പുനലൂരെ ബന്ധുക്കള്.. ഇടവകപ്പള്ളിയിൽ കുർബാനയ്‌ക്കെത്തിയവർ.. ആ അച്ചൻ കുർബ്ബാന ചെയ്ത മറ്റ് ഇടവക അംഗങ്ങൾ… ചികിത്സ തേടിപ്പോയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, നഴ്‌സുമാർ… അവരുമായി ബന്ധപ്പെട്ടവര്. ആകെ മൊത്തം ഒരു മൂവായിരം പേരോളം വരും.. ഏല്ലാവരും കോറൻറൈൻ ടെസ്റ്റിന്.. ഇത്രയേ ഞങ്ങ ചെയ്തുള്ളൂ, അതിനാണ്..