കൊച്ചി: വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവർ ഏതൊക്കെ രാജ്യം വഴി വരുന്നു എന്ന് സ്വയം വ്യക്തമാക്കണമെന്ന് വിശദീകരിച്ച് ഫേസ്ബുക്ക് കുറിപ്പ്. ഇത്തരത്തിൽ യാത്രക്കാർ സ്വയം വ്യക്തമാക്കിയില്ലെങ്കിൽ കൊറോണ വ്യാപനം തടയാനുള്ള ശ്രമങ്ങൾ അവതാളത്തിലാകും. വിമാനത്താവളത്തിലെ തിരക്കിട്ട പരിശോധനയ്ക്കിടയിൽ ഓരോ യാത്രക്കാരനും സഞ്ചരിച്ചെത്തിയ മുഴുവൻ രാജ്യങ്ങളും കണ്ടെത്തുക പ്രയാസകരമാണ്.
പത്തനംതിട്ടയിൽ ഇപ്പോൾ കൊറോണ സ്ഥിരീകരിയ്ക്കപ്പെട്ടവർ ഇറ്റലിയിൽ നിന്നും ദോഹ വഴി വന്നവരായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് രോഗം സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തിലുണ്ടായ വീഴ്ചയാണെന്ന തരത്തിൽ പ്രചാരണങ്ങളുമുണ്ടായിരുന്നു. എന്നാൽ, ഇവർ ഇറ്റലിയിൽ നിന്നെത്തിയതാണെന്ന് വിമാനത്താവളത്തിൽ തന്നെ കണ്ടെത്താമായിരുന്നു എന്ന വാദം ശരിയല്ലെന്ന് ഷിനോയ് ചന്ദ്രൻ എന്ന പ്രവാസി വ്യക്തമാക്കുന്നു.
ഓസ്ട്രേലിയയിലുള്ള മലയാളിയായ ഷിനോയ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിൽ എയർപോർട്ടിൽ അധികൃതർ കൃത്യമായി പരിശോധിച്ചിരുന്നു എങ്കിൽ അവർ ഇറ്റലിയിൽ നിന്നും വന്നവർ ആയിരുന്നു എന്ന് കണ്ടെത്താമായിരുന്നു എന്ന വാദം തെറ്റായി തോന്നുന്നു . ഉദാഹരണത്തിന് ഓസ്ട്രേലിയൻ പാസ്പോർട് ഉള്ളൊരാൾക്കു ഇവിടെ നിന്നും എൻട്രി / എക്സിറ്റ് ചെയ്യുമ്പോൾ പാസ്പോർട്ടിൽ ഒരു സ്റ്റാമ്പിങ്ങും ഉണ്ടാവില്ല . അവരുടെ ലപാസ്പോർട്ട് ചിപ്പിൽ സ്കാൻ ചെയ്യുക മാത്രമേ ഉളളൂ . അതും പലയിടങ്ങളിലും ഓട്ടോമേറ്റഡ് ആണ് എൻട്രി /എക്സിറ്റ്
Discussion about this post