തിരുവനന്തപുരം: കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ വിമര്‍ശിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജ. കൊവിഡ് 19 രോഗബാധ മനുഷ്യരാശിക്ക് ഭീഷണിയായി നിലനില്ക്കുമ്പോള് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ക്ക് മുതിരരുത് എന്നും, ഇത്തരം കാര്യങ്ങള്‍ പറയാന്‍ ടിപി സെന്‍കുമാര്‍ ആരോഗ്യ വിദഗ്ധനല്ലല്ലോ എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.ചൂടുള്ള പ്രദേശങ്ങളില്‍ കൊറോണ വ്യാപിക്കില്ലെന്ന ടിപി സെന്‍കുമാറിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.
ചൂടുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസ് ഉണ്ടാകില്ലെന്നതിന് യാതൊരു സ്ഥിരീകരണവും നിലവിലില്ല. ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരുന്ന ആളെന്ന നിലക്ക് അറിവുകളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാം. അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ പരിഗണിക്കും. അല്ലാതെ അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരുങ്ങരുതെന്നും ടിപി സെന്‍കുമാറിനോട് ആരോഗ്യ മന്ത്രി പറഞ്ഞു.
കോവിഡ് 19 എന്ന കൊറോണ വൈറസ് 27ഡിഗ്രീ സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കൂ. കൊറോണയുള്ള ഒരാളുടെ സ്രവം നല്‍കിയില്ലെങ്കില്‍ അത് ഇവിടുത്തെ ചൂടില്‍ ആര്‍ക്കും ബാധിക്കില്ല. കേരളത്തില്‍ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡ് ആണ്. – എന്നായിരുന്നു ടിപി സെന്‍കുമാര്‍ പറഞ്ഞത്.
Discussion about this post