തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയ്ക്ക് തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിച്ചു.
അതെസമയം കൂടുതല്‍ പേരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് കര്‍ശന പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പൊങ്കാലയില്‍ പങ്കെടുക്കുന്ന വിദേശികളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. കൂടാതെ ചുമയും പനിയും ഉള്ളവര്‍ പൊങ്കാലക്ക് വരരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്ന് എത്തി ഹോട്ടലില്‍ താമസിക്കുന്നവര്‍ക്ക് അവിടെ തന്നെ പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടവും സജ്ജമാക്കിയിട്ടുണ്ട്. പൊങ്കാലയിടാന്‍ എത്തുന്നവരുടെ വീഡിയോ പകര്‍ത്താനും തീരുമാനം ഉണ്ട്.
Discussion about this post