തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി 2015 ലെ വോട്ടര്‍ പട്ടിക ആധാരമാക്കിയുള്ള പുതുക്കല്‍ നടപടി ആരംഭിച്ചു. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 16 വൈകുന്നേരം 5 മണിവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം.
അന്തിമ പട്ടിക മാര്‍ച്ച് 25 ന് പ്രസിദ്ധീകരിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
Discussion about this post