മലപ്പുറം: മാധ്യമ വിലക്കിനെതിരെ പ്രതികരിച്ച് ഇടി മുഹമ്മദ് ബഷീര്‍. നമ്മള് ഭയപ്പെട്ടത് തന്നെ ഓരോന്നായി രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ എന്നന്നേക്കുമായി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കഴിഞ്ഞദിവസമാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിവണ്ണിനും സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഫേസ്ബുക്കിലൂടെയായിരുന്നു ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. അവര്‍ ഉദ്ദേശിച്ച പോലെ തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. അവര്‍ എന്നന്നേക്കുമായി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടും. അതിനാല്‍ നാം ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ഫാസിസ്റ്റ് തന്ത്രമാണിതെന്നും ഇടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
‘ഏഷ്യാനെറ്റ് ന്യൂസിനും മീഡിയവണിനും എതിരെയുള്ള 2 ദിവസത്തെ വിലക്ക് ഒരു സൂചനയാണ്. രാജ്യത്ത് നമ്മള് ഭയപ്പെട്ടത് ഓരോന്നായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതെ അവര്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് നേരെ അവര്‍ തിരിഞ്ഞിരിക്കുകയാ ണെന്നും’ ഇടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post