തൃശ്ശൂര്‍: സംസ്ഥാനത്ത് പ്ലാസ്റ്റിക നിരോധനം ഏര്‍പ്പെടുത്തിയിട്ടും വില കല്‍പ്പിക്കാതെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍. നിരോധനം ഏര്‍പ്പെടുത്തി രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ഹോട്ടലുകള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമായിട്ടില്ല. പ്ലാസ്റ്റിക്കില്‍ തന്നെയാണ് ഓണ്‍ലൈന്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. നിരോധം
ഭക്ഷണം ചെറുതായാലും വലുതായാലും ഓണ്‍ലൈനില്‍ ആവശ്യപ്പെട്ടാല്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് അയക്കുക. ഇടത്തരം ഹോട്ടലുകളാണ് ഇപ്പോഴും പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കാത്തത്. പ്ലാസ്റ്റിക് പേപ്പറുകളുടെയും കവറുകളുടെയും ഉപയോഗത്തില്‍ യാതൊരു കുറവുമില്ല. പ്രമുഖ ഹോട്ടലുകള്‍ പലതും പ്ലാസ്റ്റിക്ക്ഒഴിവാക്കി കഴിഞ്ഞെന്നാണ് ഉടമകളുടെ അവകാശവാദം.
എന്നാല്‍ അതിന്റെ പേരില്‍ പാര്‍സലിന് വില കൂട്ടി. പാര്‍സലിന് ഉപയോഗിക്കുന്ന കണ്ടെയ്‌നറുകള്‍ക്ക് 5 മുതല്‍ 10 രൂപ വരെയാണ് വില. പ്ലാസ്റ്റിക്കിന് പകരമുള്ള സാമഗ്രികള്‍ ഉപയോഗിച്ചാല്‍ വില കൂടുമെന്ന് പറഞ്ഞ് ചെറുകിട ഇടത്തരം ഹോട്ടലുകള്‍ അടക്കം മുഖം തിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ നിരോധന ഉത്തരവ് കടലാസില്‍ ഒതുങ്ങുന്നു.