തൃശ്ശൂര്‍: ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നീ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് എം സ്വരാജ് എംഎല്‍എ. രണ്ട് മലയാളം ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിയ്ക്കൂര്‍ സമയത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തോടും ഇന്ത്യയോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. കേന്ദ്രസര്‍ക്കാരിന്റെ നടപടി ടെലിവിഷന്‍ ചാനലുകള്ക്കെതിരായുള്ളതല്ല, മറിച്ച് മുഴുവന്‍ മനുഷ്യരുടെയും അറിയുവാനുള്ള അവകാശത്തിനെതിരായ നടപടിയാണെന്നും എം സ്വരാജ് കുറ്റപ്പെടുത്തി.
ഹിറ്റ്ലറില്‍ നിന്നും ആശയം കടംകൊണ്ടവര്‍ക്ക് ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ വെറും വാക്കുകള്‍ മാത്രമാണ്. ഫാസിസ്റ്റുകള്‍ പണ്ടും വാര്‍ത്തയെ ഭയപ്പെട്ടിട്ടുണ്ടെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്രവും നീതിപൂര്‍വവുമായ മാധ്യമ പ്രവര്‍ത്തനം അസാധ്യമാക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ എല്ലാവരോടും പോരാടാനും എം സ്വരാജ് അഭ്യര്‍ത്ഥിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഫേസ്ബുക്ക് പോസ്റ്റ്:
ഫാസിസ്റ്റുകള്‍ പണ്ടും വാര്‍ത്തയെ ഭയപ്പെട്ടിട്ടുണ്ട്…
എം. സ്വരാജ് .
രണ്ട് മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിയ്ക്കൂര്‍ സമയത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തോടും ഇന്ത്യയോടു തന്നെയുമുള്ള വെല്ലുവിളിയാണ് അല്ല , യുദ്ധപ്രഖ്യാപനം തന്നെയാണ്.
Rss ഭീകരതയെ തുറന്നു കാണിയ്ക്കുന്ന മാധ്യമങ്ങള്‍ക്കെല്ലാമുള്ള താക്കീതും ഭീഷണിയുമാണ്.
ഹിറ്റ്ലറില്‍ നിന്നും ആശയം കടംകൊണ്ടവര്‍ക്ക് ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ വെറും വാക്കുകള്‍ മാത്രമാണ്.
രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരായല്ല മുഴുവന്‍ മനുഷ്യരുടെയും അറിയുവാനുള്ള അവകാശത്തിനെതിരായ നടപടിയാണിത്.
സ്വതന്ത്രവും നീതിപൂര്‍വവുമായ മാധ്യമ പ്രവര്‍ത്തനം അസാധ്യമാക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ പോരാടാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിയ്ക്കുന്നു.
Discussion about this post