കൊച്ചി: മരട് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്കി. ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഉപാധികള്‍ പാലിച്ചുകൊണ്ട് ഇരുവിഭാഗങ്ങള്‍ക്കും ഇന്ന് വെടിക്കെട്ട് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നിരോധിത വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത്. സാമ്പിളുകള്‍ ജില്ലാ ഭരണകൂടം ശേഖരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ടിന് കലക്ടര്‍ അനുമതി നിഷേധിച്ചതിനെതിരെ മരടിലെയും പൂണിത്തുറയിലെയും എന്‍എസ്എസ് കരയോഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
Discussion about this post