ശശിക്കെതിരെ തുടര്‍നടപടിക്കും പരസ്യ പ്രചരണത്തിനും ഇല്ല ; പരാതിക്കാരി

ലൈംഗിക പീഡനപരാതിയില്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പികെ ശശിയെ ആറുമാസത്തേക്കാണ് പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്

പാലക്കാട്: സിപിഎം സംസ്ഥാന സമിതിയുടെ നടപടിയില്‍ തൃപ്തിയെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ പരാതി നല്‍കിയ യുവതി. അതേസമയം വിഷയത്തില്‍ തുടര്‍ നടപടിയില്ലെന്നും പരസ്യപ്രതികരണത്തിന് ഇല്ലെന്നും പരാതിക്കാരി വ്യക്തമാക്കി.

ലൈംഗിക പീഡനപരാതിയില്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പികെ ശശിയെ ആറുമാസത്തേക്കാണ് പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നടപടി വന്നതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി രംഗത്തു വന്നത്.

അതേസമയം പാര്‍ട്ടി തന്റെ ജീവനാണെന്നും തനിയ്ക്കെതിരെ എന്ത് നടപടിയെടുത്താലും അംഗീകരിക്കുമെന്നും ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെശശി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

Exit mobile version