ബംഗളൂരു: രാത്രികാലങ്ങളില്‍ വനിതകള്‍ സമരത്തിന് പങ്കെടുക്കരുതെന്ന് വനിത ലീഗിന് നിര്‍ദേശം. വനിതാ ലീഗ് നേതാക്കളുടെ വാട്സ് അപ് ഗ്രൂപ്പില്‍ ഇക്കാര്യം വിശദീകരിച്ചു കൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബീന റഷീദ് പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശം പുറത്ത് വന്നു.രാത്രികാലങ്ങളില്‍ നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കുന്നതിന് വനിതാ ലീഗിന് വിലക്കേര്പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു സന്ദേശം.
വനിതകള്‍ വൈകിട്ട് ആറ് മണിക്ക് ശേഷം നടക്കുന്ന ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. രാത്രി കാലങ്ങളില്‍ നടക്കുന്ന ഷെഹീന്‍ ബാഗ് മോഡല്‍ സമരങ്ങളില്‍ വനിതകള്‍ പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശം അറിയിക്കാന്‍ ലീഗ് നേതൃത്വം നൂര്‍ബീന റഷീദിനെയാണ് ചുമതലപ്പെടുത്തിയത്.
ബംഗ്ലുരുവില്‍ നടന്ന ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ഈ നിര്‍ദേശമുണ്ടായത്. നൂര്‍ബീന റഷീദ് ഈ വിവരം സംസ്ഥാനത്തെ വനിതാ ലീഗ് നേതാക്കളുടെ ഗ്രൂപ്പില്‍ അറിയിക്കുകയായിരുന്നു. പലയിടങ്ങളിലും നടത്തുന്ന ഷെഹീന്‍ ബാഗ് മോഡല്‍ സമരത്തിലടക്കം വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് സ്ത്രീകള്‍ വൈകിട്ടുള്ള സമരങ്ങളില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു രാത്രികാല സമരം വിലക്കിയ വിവരം വാട്സ് അപ് ഗ്രൂപ്പിലൂടെ നൂര്‍ബീന റഷീദ് പങ്കുവെച്ചത്.
Discussion about this post