ആലപ്പുഴ: കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്കാന് തീരുമാനം. സീറ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ കൂടിയ യോഗത്തിലാണ് തീരുമാനം. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിനാണെന്ന് യുഡിഎഫ് അംഗീകരിച്ചതായി പിജെ ജോസഫ് പറഞ്ഞു. അന്തിമ തീരുമാനം ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗത്തിലുണ്ടാകുമെന്നും പിജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
കുട്ടനാട് സീറ്റില്‍ ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായതായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ അന്തിമതീരുമാനമെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമുണ്ടാകില്ലെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. കുട്ടനാട് സീറ്റ് സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട് സീറ്റ് ഒഴിവ് വന്നത്.
Discussion about this post