തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്നും മോഷ്ടിച്ച ഹെല്‍മെറ്റ് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി. ഹെല്‍മെറ്റ് ഓണ്‍ലൈനില്‍ ബൈക്കുടമ തന്നെ കണ്ടതാണ് കള്ളന് പിടിവീഴാന്‍ ഇടയായത്. ഹെല്‍മെറ്റ് ശ്രദ്ധയില്‍പ്പെട്ട ഉടമ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ശേഷം ഒറ്റരാത്രി കൊണ്ട് പോലീസ് കള്ളനെ പിടികൂടുകയായിരുന്നു. ഹെല്‍മെറ്റ് കണ്ടെത്തി ഉടമയെ ഏല്‍പ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ടെക്നോപാര്‍ക്ക് ജീവനക്കാരന്റെ ഇരുചക്ര വാഹനത്തില്‍ നിന്ന് ഹെല്‍മറ്റ് കാണാതെ പോയത്. ടെക്നോപാര്‍ക്ക് ജീവനക്കാരനും തമിഴ്നാട് സ്വദേശിയുമായ ജെറിന് ആല്‍ബര്‍ട്ടിന്റെ വിലകൂടിയ ഹെല്‍മറ്റാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേജിയത്തിനു സമീപത്തു നിന്നും കാണാതായത്. കമ്പനിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ബൈക്കില്‍ തന്നെ ഹെല്‍മറ്റ് വെച്ചിട്ട് പരിപാടിക്ക് പോയി. പരിപാടിക്കു ശേഷം രാത്രി തിരികെ വാഹനത്തിന് സമീപത്തെത്തിയപ്പോഴാണ് ഹെല്‍മറ്റ് നഷ്ടമായത്. രണ്ട് ദിവസങ്ങള്‍ക്കു ശേഷം ഒഎല്‍എക്സ് സന്ദര്‍ശിച്ച ജെറിന് തന്റെ ഹെല്‍മെറ്റ് കാണുകയായിരുന്നു. 3000 രൂപ വിലയിട്ട് തന്റെ ഹെല്‍മറ്റ് വില്പനയ്ക്ക് വച്ചിരിക്കുന്നു. അതോടെ വെബ്സൈറ്റില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജെറിന് കഴക്കൂട്ടം പോലീസില്‍ പരാതി നല്കി. അടുത്തദിവസം രാവിലെ തന്നെ സ്റ്റേഷനിലെത്തി ഹെല്‍മറ്റ് പരിശോധിക്കാന്‍ പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിയെത്തി.
ഇത്ര വേഗം ഹെല്‍മറ്റ് തിരികെ ലഭിക്കുമെന്ന് കരുതാതിരുന്ന ജെറിന് അവിശ്വസനീയതയോടെ സ്റ്റേഷനിലെത്തി പരിശോധിച്ച് തന്റേത് തന്നെയെന്ന് ബോധ്യപ്പെട്ട് ഹെല്‍മറ്റ് കൈപ്പറ്റുകയും ചെയ്തു. ഹെല്‍മറ്റിലുണ്ടായിരുന്ന ഉരവിന്റെ പാടുകളാണ് കൃത്യമായി തിരിച്ചറിയാന്‍ ജെറിനെ തുണച്ചത്.
നെ തുണച്ചത്.
Discussion about this post