ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ നിയമിച്ചു. കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുനഃസംഘടന പ്രഖ്യാപിച്ചത്. അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, 40 സെക്രട്ടറിമാര്‍, അഞ്ച് ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെയാണ് ദേശീയ ഭാരവാഹികളായി നിയമിച്ചിരിക്കുന്നത്.
രമ്യ ഹരിദാസ് നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ആണ്. 2015ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രമ്യാ ഹരിദാസ് 2019ല്‍ ആലത്തൂരില്‍ നിന്ന് ലോക്സഭയിലെത്തി.
Discussion about this post