തിരുവനന്തപുരം: ബിജെപി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. പാര്‍ട്ടി വ്യക്താവായി നിയമിച്ച എംഎസ് കുമാര്‍ സ്ഥാനമേറ്റെടുക്കാന്‍ ആവില്ലെന്ന് കാണിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന് കത്തയച്ചു. പദവി തീരുമാനിച്ചത് തന്നോടു ആലോചിക്കാതെയാണ്. തീരുമാനം തിരുത്തിയില്ലെങ്കില്‍ ഈ കത്ത് തന്റെ രാജിയായി കണക്കാക്കണമെന്നും എംഎസ് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയില്‍ പികെ കൃഷ്ണദാസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കളെ അവഗണിച്ചുവെന്ന ആരോപണത്തിനിടെയാണ് സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് അറിയിച്ച് എംഎസ് കുമാര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.10 വൈസ് പ്രസിഡന്റുമാരുടെയും, നാല് ജനറല്‍ സെക്രട്ടറിമാരുടെയും പാര്‍ട്ടി വ്യക്താക്കളുടെയും പട്ടികയാണ് കെ സുരേന്ദ്രന്‍ പുറപ്പെടുവിച്ചത്.
കെ സുരേന്ദ്രന് കീഴില്‍ സംഘടനാ പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന എഎന്‍ രാധാകൃഷ്ണും ശോഭ സുരേന്ദ്രനും ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് മാറി പുതിയ പട്ടികയില്‍ വൈസ് പ്രസിഡന്റുമാരായി. കെഎസ് രാധാകൃഷ്ണന്‍, സദാനന്ദന്‍ മാസ്റ്റര്‍, ജെ പ്രമീളാദേവി, ജി രാമന്‍ നായര്‍, എംഎസ് സമ്പൂര്‍ണ്ണ, വിടി രമ, വിവി രാജന്‍ എന്നിവരാണ് മറ്റു വൈസ്.പ്രസിഡന്റുമാര്. എപി അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.
എംടി രമേശ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരും. ജോര്‍ജ്ജ് കുരിയന്‍, സി കൃഷ്ണകുമാര്‍, അഡ്വ പി സുധീര്‍ എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. ജെആര്‍ പദ്മകുമാറാണ് ട്രഷറര്‍ എംഎസ് കുമാര്‍, ബി ഗോപാലകൃഷ്ണന്‍, സന്ദീപ് വാര്യര്‍ എന്നിവരാണ് പാര്‍ട്ടി വക്താക്കള്‍.
Discussion about this post