കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് എതിരായി നടക്കുന്ന സമരങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ വേണം സമരങ്ങള്‍ ചെയ്യാനെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാന്തപുരം.
അതെസമയം പൗരത്വ ഭേദഗതി നിയമത്തിന് എതിരായി നടക്കുന്ന സമരങ്ങളില്‍ സ്ത്രീകള്‍ ഇറങ്ങേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കാന്തപുരം ആവര്‍ത്തിച്ചു.
രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സൗഹൃദം സാധ്യമാണ് എന്ന പ്രമേയം മുന്‍നിര്‍ത്തി കേരളാ മുസ്ലീം ജമാ അത്ത് മറ്റെന്നാള്‍ മുതല്‍ ഈമാസം 29 വരെ ജില്ലാ തലത്തില്‍ ഉമറാ സമ്മേളനങ്ങള്‍ നടത്തുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
Discussion about this post