തിരുവനന്തപുരം: പാര്‍ട്ടി തന്റെ ജീവനാണെന്നും തനിയ്‌ക്കെതിരെ എന്ത് നടപടിയെടുത്താലും അംഗീകരിക്കുമെന്നും ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെശശി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. പാര്‍ട്ടി നടപടി ചോദ്യം ചെയ്യാതെ അംഗീകരിക്കുമെന്ന് നേരത്തേയും പികെ ശശി വ്യക്തമാക്കിയിട്ടുണ്ട്.
ലൈംഗിക പീഡനപരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ സിപിഎം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്.