തൃശ്ശൂര്‍: നാടക വണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടന് ബാലാജി ശര്‍മ്മ. ഒരു സംസ്കാരത്തിനെ വാര്‍ത്തെടുക്കാന്‍ കഷ്ട്ടപ്പെടുന്ന നാടക കലാകാരന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ നാണമില്ലേ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്.
സര്‍ക്കാര്‍ വാഹനങ്ങളില്‍ അനധികൃത യാത്രക്കാരെയും, പച്ചക്കറിപോലുള്ള പ്രൈവറ്റ് കാര്യങ്ങള്‍ക്കു വണ്ടി ഉപയോഗിക്കുന്ന അധികാര കൊഴുപ്പിനെയോ പിടിച്ചു പിഴ അടിക്കാന്‍ ചങ്കൂറ്റം കാണിക്ക് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
ബാലാജി ശര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
എന്തൊരു ശുഷ്കാന്തി എന്റമ്മോ സമ്മതിക്കണം. ജോലി ചെയ്യുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാന്‍ എന്തെളുപ്പം. നാടക വണ്ടിയുടെ ഫ്ളക്സ് ബോര്‍ഡിന്റെ നീളം കൂടിയത്രേ. പിഴ ചുമത്തി പോലും! നാണമില്ലെടോ. സര്‍ക്കാര്‍ വാഹനങ്ങളില്‍ അനധികൃത യാത്രക്കാരെയും , പച്ചക്കറിപോലുള്ള പ്രൈവറ്റ് കാര്യങ്ങള്‍ക്കു വണ്ടി ഉപയോഗിക്കുന്ന അധികാര കൊഴുപ്പിനെയോ പിടിച്ചു പിഴ അടിക്കാന്‍ ചങ്കൂറ്റം കാണിക്കു ഹെ . ഒരു സംസ്കാരത്തിനെ വാര്‍ത്തെടുക്കാന്‍ കഷ്ട്ടപ്പെടുന്ന നാടക കലാകാരന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ നാണമില്ലേ
Discussion about this post