തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജീവിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബസുകള്‍ നിരത്തിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയത് അന്യായമാണെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സ്വകാര്യ ബസിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെയാണ് കഴിഞ്ഞദിവസം തിരുവനന്തപുരം കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.
അറസ്റ്റ് ചെയ്ത ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട് ഓഫീസറെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുകയായിരുന്നു.ഇതിനിടെ യാത്രക്കാരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്കിനെതിരെ പ്രതികരിച്ചത്.
Discussion about this post