തിരുവനന്തപുരം: ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്കി ഉത്തരവിറക്കി. കെഎം ബഷീറിന്റെ ഭാര്യ ജസ്ലയ്ക്ക് തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റായാണ് നിയമനം നല്‍കിയത്.
നേരത്തെ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് റദ്ദാക്കി തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളിയിരുന്നു. ശ്രീറാമിന്റെ സസ്പെഷന് കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടി മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു. 2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ ഇടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോള്‍ ശ്രീറാം മദ്യലഹരിയില്‍ അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തല്‍.
Discussion about this post