ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ടിപി സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സുഭാഷ് വാസു. ടിപി സെന്‍കുമാറിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിപ്പിക്കുന്നത്. എന്നാല്‍ തങ്ങളാണ് ഔദ്യോഗിക ബിഡിജെഎസ് എന്നും സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളി നടേശന് ധൈര്യമുണ്ടെങ്കില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും സുഭാഷ് വാസു വെല്ലുവിളിച്ചു.
ബിഡിജെഎസ് സുഭാഷ് വാസു വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് തെരഞ്ഞെടുപ്പില്‍ ടിപി സെന്‍കുമാര്‍ മത്സരിക്കുന്നത്. കുട്ടനാട് ഉപതെരഞ്ഞെടുപ്പോടെ വെള്ളാപ്പള്ളി കുടുംബത്തിന്റെ കപട രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് സുഭാഷ് വാസു പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി കണ്ടെത്തിയ സ്ഥാനാര്‍ത്ഥികള്‍ യോഗ്യരല്ലെന്നും എന്‍ഡിഎയെ വീണ്ടും ചതിക്കാനുള്ള നീക്കമാണ് വെള്ളാപ്പള്ളി കുടുംബം നടത്തുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു.
അതെസമയം സെന്‍കുമാര്‍ മത്സര രംഗത്ത് എത്തിയത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് വേണ്ടി കുട്ടനാട്ടില്‍ മത്സരിച്ചത് സുഭാഷ് വാസുവാണ്. സുഭാഷ് വാസുവിന് 33,000 ലേറെ വോട്ടുകള്‍ നേടാനും സാധിച്ചു. ഇത്തവണ സെന്‍കുമാര്‍ മത്സരിച്ചാല്‍ മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ വിഭജിക്കാന്‍ കാരണമാകും. ഇത് ബിജെപിക്ക് കനത്ത തിരിച്ചടി വരുത്തും .
Discussion about this post