നിയമസഭയെന്താ ചന്തയാണോ? കള്ളറാസ്‌കല്‍ എന്ന് വിളിച്ച മന്ത്രി ഇപി ജയരാജനെതിരെ പരാതി നല്‍കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി ഇപി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ കള്ളറാസ്‌കല്‍ പരാമര്‍ശം നടത്തിയ ഇപി ജയരാജനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയെന്താ ചന്തയാണോയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം ചെറുതല്ലെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് നടത്തുകയും നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്ന ആളുകളെ സംരക്ഷിക്കുന്ന നടപടിയാണ് എല്‍ഡിഎഫ് ഗവണ്മെന്റ് കൈക്കൊള്ളുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നികുതിവരുമാനം വര്‍ധിപ്പിച്ച് ചിലവുചെയ്യുന്നതാണ് മികച്ച രീതി. എന്നാല്‍ നികുതി പിരിക്കാതെ ധൂര്‍ത്തും അഴിമതിയും നടത്തുന്ന സര്‍ക്കാരായി എല്‍ഡിഎഫ് ഗവണ്മെന്റ് മാറിയെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Exit mobile version