കിണര്‍ പാലത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമം; കയര്‍ പൊട്ടി കിണറ്റില്‍ വീണ് യുവാവ് മരിച്ചു

കൊല്ലം: കിണര്‍ പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ, കയറുപൊട്ടി കിണറ്റില്‍ വീണ് യുവാവ് മരിച്ചു. ആനക്കോട്ടൂര്‍ സ്വദേശി അഭിലാഷ് (35) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

അഭിലാഷിനെ വീട്ടില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറിന്റെ പാലത്തില്‍ കെട്ടിയിട്ട കയര്‍ പൊട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. ചെരിപ്പും സമീപത്ത് കണ്ടതോടെ കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

അഭിലാഷിന്റെ കഴുത്തില്‍ കെട്ടിയനിലയില്‍ കയറിന്റെ ഭാഗവുമുണ്ടായിരുന്നു. കെട്ടിത്തൂങ്ങാനുള്ള ശ്രമത്തിനിടെ കയറുപൊട്ടി കിണറ്റില്‍ പതിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം

Exit mobile version