കോഴിക്കോട്: കേരള പിഎസ്സി ഫെബ്രുവരി 22 നടത്തിയ കെഎഎസ് പരീക്ഷ റദ്ദാക്കണമെന്ന് പിടി തോമസ് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. പാകിസ്താന് സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയാണ് കെഎഎസ് പരീക്ഷ നടത്തിയത്. പരീക്ഷയുടെ ചോദ്യപേപ്പര്‍ അബദ്ധ പഞ്ചാംഗമായിരുന്നു. ഇതു സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷ നടന്നതിന് പിന്നാലെ ഇതേ ആരോപണവുമായി പിടി തോമസ് രംഗത്ത് എത്തിയിരുന്നു. പബ്ലിക് അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലെ ആറ് ചോദ്യങ്ങള്‍ 2001ലെ പാകിസ്താന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നും കോപ്പിയടിച്ചതാണെന്നാണ് പിടി തോമസ് ആരോപിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് പിടി തോമസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
എംഎല്‍എയുടെ ആരോപണം പിഎസ്സി ചെയര്മാന് എംകെ സക്കീര്‍ തള്ളിയിരുന്നു. കെഎഎസ് ചോദ്യങ്ങള്‍ തയ്യാറാക്കിയത് രാജ്യത്തെ വിദഗ്ധരടങ്ങിയ പാനലാണെന്നും എംഎല്‍എയുടെ ആരോപണം പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്നും ചെയര്മാന്
പ്രതികരിച്ചിരുന്നു.
Discussion about this post