തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട് ജനങ്ങളിലുണ്ടായ ആശങ്ക പരിഹാരിക്കാന്‍ ഈ മാസം 16-ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയ്ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പൗരത്വനിയമം നടപ്പാക്കാന്‍ കേരളം തയ്യാറല്ല. അതേസമയം കനേഷ് കുമാരി (സെന്‍സസ്) നടപടികള്‍ സംസ്ഥാനത്ത് പതിവു പോലെ നടക്കും. എന്നാല്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട്് നിലനില്‍ക്കുന്ന ആശങ്ക ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. മാര്‍ച്ച് 16-ന് ജനസംഖ്യരജിസ്റ്റര്‍, പൗരത്വ രജിസ്റ്റര്‍ എന്നിവയിലുണ്ടായ ആശങ്ക പരിഹരിക്കാനായി സര്‍വകക്ഷിയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.