തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലേക്ക് ബിജെപി മാര്‍ച്ച്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.
അതേസമയം പോലീസ് ക്ലിഫ് ഹൗസിനു മുന്നില്‍ ബാരികേഡ് ഉപയോഗിച്ചു മാര്‍ച്ച തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍നിന്ന് പ്രതിഷേധിച്ചു.സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കേസില്‍ അദ്ദേഹം നിരപരാധിയാണെന്ന് പിഎസ്. ശ്രീധരന്‍പിള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പോക്ക് അപകടത്തിലേക്കാണ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രിയോട് പറയാനുള്ളത് വിനാശകാലേ വിപരീത ബുദ്ധിയെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരേന്ദ്രന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഞായറാഴ്ചയും തിങ്കളാഴ്ചയും ഇതേവിഷയം ഉന്നയിച്ചു ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അതേസമയം പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനു ജാമ്യം ലഭിച്ചു. കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. എന്നാല്‍ സുരേന്ദ്രന്റെ പേരില്‍ വധശ്രമക്കേസുള്ളതിനാല്‍ ജയിലില്‍നിന്ന് ഉടന്‍ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.
Discussion about this post