ആലപ്പുഴ: ജമന്തി ചെടിയെന്ന് പറഞ്ഞ് അമ്മയെ പറ്റിച്ച് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. കുത്തിയതോട് പഞ്ചായത്ത് പത്താംവാര്‍ഡില്‍ ചാലാപ്പള്ളി വീട്ടില്‍ ഷാരൂണിനെയാണ് കുത്തിയതോട് പോലീസ് അറസ്റ്റുചെയ്തത്.
വീട്ടില്‍ ഇന്നേവരെ ഒരുകൃഷിയും ചെയ്യാത്ത ഷാരൂണ്‍ പ്ലാസ്റ്റിക് ചാക്കില്‍ നട്ട ചെടിക്ക് എന്നും വെള്ളം ഒഴിക്കുകയും വളം കൊടുക്കുകയും ചെയ്യുമായിരുന്നു. ജമന്തിപോലൊരു ചെടിയാണെന്നായിരുന്നു അമ്മയോട് ഷാരൂണ്‍ പറഞ്ഞത്. പിന്നീട് ഈ വിവരം കുത്തിയതോട് പോലീസിന് ലഭിച്ചു. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഷാരുണിനെ നിരീക്ഷിച്ചു.
തുടര്‍ന്ന് കുത്തിയതോട് എസ്‌ഐ ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഷാരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഞ്ചാവ് ചെടികളെ പരിപാലിക്കുന്ന സമയത്തായിരുന്നു ഷാരൂണിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2016ല്‍ കഞ്ചാവ് ഉപയോഗിച്ചതിന് കുത്തിയതോട് പോലീസ് അറസ്റ്റുചെയ്ത ഷാരൂണിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്.
Discussion about this post