തിരുവനന്തപുരം: സിഎജി റിപ്പോർട്ട് കേരളാ പോലീസിനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആ മോഹം നടക്കില്ലെന്നും നിയമസഭയിൽ പിണറായി വിജയൻ പറഞ്ഞു.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വില്ലകൾ പണിതതിൽ തെറ്റില്ലെന്നും ഡിജിപിയെ മോശമാക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് നിരീക്ഷണ പദ്ധതി ഗാലക്‌സോൺ കമ്പനിക്ക് കൈമാറിയതിൽ തെറ്റില്ലെന്നും സിംസ് കരാർ വ്യവസായ വകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡിജിപിയെ പ്രതിപക്ഷം അവഹേളിക്കുകയാണ്. സഭയിൽ വെക്കുന്നതിന് മുമ്പ് സിഎജി റിപ്പോർട്ട് ചോർന്നു. റിപ്പോർട്ട് ചോർന്നത് ആരോഗ്യകരമായ കീഴ്‌വഴക്കം അല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, ബെഹ്‌റയോട് മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര സ്‌നേഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പോലീസിൽ അഴിമതിയുടെ അഴിഞ്ഞാട്ടമെന്നാണ് കോൺഗ്രസ് എംഎൽഎ പിടി തോമസ് ആരോപിച്ചത്.
Discussion about this post