തലയോലപ്പറമ്പ്: കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് പരിശോധനക്കെത്തിയ ഇന്‍സ്പെക്ടറുടെ കൈയ്യില്‍ യാത്രക്കാരന് കടിച്ചു. ഞായറാഴ്ച വൈകിട്ട് മുത്തോലപുരത്താണ് സംഭവം. തലയോലപ്പറമ്പ് അണിയറവീട്ടില് രാജു ജോസഫിനാണ് യാത്രക്കാരന്റെ കടിയേറ്റത്.
എല്ലാ യാത്രക്കാരോടും ചോദിച്ച പോലെ പരിശോധനയ്ക്കിടെ അയാളോടും ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ തട്ടിക്കയറുകയും തിരിച്ചറിയല്‍ രേഖ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോക്കറ്റില്‍നിന്ന് ഐഡി കാര്‍ഡ് എടുക്കുന്നതിനിടെ അയാള്‍ തന്റെ കൈപിടിച്ച് കടിക്കുകയായിരുന്നുവെന്ന് രാജു പറഞ്ഞു. മറ്റ് യാത്രക്കാര്‍ ബഹളംവെച്ചതോടെ അയാള്‍ അടുത്ത സ്റ്റോപ്പില്‍ ചാടിയിറങ്ങി. രാജു ജോസഫ് തലയോലപ്പറമ്ബിലെ സഹകരണ ആശുപത്രിയില്‍ ചികിത്സതേടി.
Discussion about this post