റിയാദ്: കോവിഡ് 19 ബാധയെന്ന സംശയത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നിന്നുമെത്തിയ കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികത്സയ്ക്കായി എത്തിയതായിരുന്നു ഇയാള്‍.
വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ഇയാളെ പിന്നീട് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍ നാളെ പരിശോധനക്കയക്കും. നിലവില്‍ കോവിഡ് 19 സംശയത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് 206 പേരാണ് നിരീക്ഷത്തിലുളളത്.
ഇവരില്‍ 193 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് 19 ഗള്‍ഫ് രാജ്യങ്ങളിലും പടര്‍ന്നുപിടിക്കുകയാണ്. നിലവില്‍ 65 രാജ്യങ്ങളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് 3000 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.