കോട്ടയം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിനും യോജിച്ച സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നും, ഇരു വിഭാഗത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസിന്റെതാണ്. കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. അവരുമായി ചര്‍ച്ച ചെയ്യും. ഇന്ന് കേരളാ കോണ്‍ഗ്രസിലുണ്ടായ പ്രത്യേകസാഹചര്യത്തില്‍, യോജിച്ചൊരു സ്ഥാനാര്‍ത്ഥി വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ആ ആഗ്രഹം അവര്‍ക്കു മുന്നില്‍ വെക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ വിയോഗത്തോടെയാണ് കുട്ടനാട് സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. കുട്ടനാട് സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ നടന്നേക്കും. സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത ഇല്ല .അതുകൊണ്ടാണ് ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു.
Discussion about this post