കോഴിക്കോട്: കേരളാ പോലീസിനെതിരെ കടുത്ത് ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മതം നോക്കിയാണ് കേരള പോലീസ് പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും എന്ന് കെ സുരേന്ദ്രന് പറഞ്ഞു. മാറാട് നല്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കവേയായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം.
മതം നോക്കിയാണ് കേരള പോലീസ് പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും.മതമാണ് കേരള പോലീസിന്റെ അടിസ്ഥാനം. ഇസ്ലാമിക തീവ്രവാദികള്‍ പോലീസിലുണ്ട്. തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ പോലീസിലുണ്ടെന്നും കെ സുരേന്ദ്രന് ആരോപിച്ചു.
മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഡല്‍ഹി കലാപത്തിലും പ്രവര്‍ത്തിച്ചു എന്നും കെ സുരേന്ദ്രന് പറഞ്ഞു. കഴിഞ്ഞ ദിവലവും കേരള പോലീസിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന് രംഗത്ത് വന്നിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ വിദ്വേഷപ്രസംഗം നടത്തിയതിന് അടപ്പാടി പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ പിന്തുണച്ചും പോലീസ് നടപടിയെ വിമര്‍ശിച്ചുമായിരുന്നു കെ സുരേന്ദ്രന് രംഗത്ത് വന്നത്. കേരള പോലീസിന്റെത് ഏകപക്ഷീയമായ നടപടിയാണ്. ഈ നടപടി അനുവദിച്ചു തരില്ലെന്നായിരുന്നു കെ സുരേന്ദ്രന് പറഞ്ഞത്.
Discussion about this post