കൊച്ചി: ഡല്‍ഹി കലാപത്തില്‍ വര്‍ഗീയത പറഞ്ഞ ആര്‍എസ്എസുകാരനെ കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോയും പോലീസ് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പോലീസിനെ വിമര്‍ശിച്ചും വര്‍ഗീയത പറഞ്ഞ ആര്‍എസ്എസുകരാനെ പിന്തുണച്ചും രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍.
ഫേസ്ബുക്കിലൂടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീജിത് രവീന്ദ്രന്‍ വിദ്വേഷ പ്രചരണം നടത്തിയതും മുസ്ലിങ്ങള്‍ക്ക് നേരെ ഭീഷണിയും മുഴക്കിയത്. ഇതിനെയാണ് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ എന്ന് ചോദ്യമുയര്‍ത്തി കേന്ദ്രമന്ത്രി പിന്തുണയുമായി എത്തിയത്.
വി മുരളീധരന്റെ വാക്കുകള്‍;
തന്റെ അഭിപ്രായം പറഞ്ഞതിനാണ് ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ അട്ടപ്പാടിയില്‍ ശ്രീജിത്ത് എന്ന ഒരു ആദിവാസി യുവാവ് സിഎഎക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരില്‍ അയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. മാത്രമല്ല അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പോലീസുകാരുടെ പണി ഇതാണോ. ഒരാള്‍ നിയമം ലംഘിച്ചാല്‍ അയാള്‍ക്കെതിരെ നടപടിയെടുക്കാം, അത് ഭരണഘടന പോലീസിന് തരുന്ന അധികാരമാണ്. ഭരണഘടന തരുന്ന അധികാരം ഉപയോഗിക്കണം. പക്ഷെ അതിനപ്പുറത്ത് പക്ഷം പിടിച്ചുകൊണ്ട് ഇത്തരത്തില്‍ പോലീസുകാര്‍ പെരുമാറരുത്. അല്ലെങ്കില്‍ പോലീസുകാര്‍ വേറെ വല്ല പണിക്കും പോകണം.’
iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FVMBJP%2Fvideos%2F632217357610832%2F&show_text=0&width=560″ width=”560″ height=”315″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”>