കൊച്ചി: പ്രവാചക നിന്ദയുടെ പേരിൽ ആക്രമിക്കപ്പെട്ട തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടിജെ ജോസഫിനോട് പരസ്യമായി ക്ഷമാപണം നടത്തി സീറോ മലബാർ സഭാ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്ട്.
ടിജെ ജോസഫിനെതിരെ നടപടിയെടുത്ത സംഭവത്തിൽ ക്ഷമ ചോദിച്ചാണ് ഫാദർ തേലക്കാട്ട് രംഗത്തെത്തിയിരിക്കുന്നത്. ജോസഫിനെ കളയായി കണ്ട് വലിച്ചെറിഞ്ഞവർ ക്രിസ്തുവിനെയാണ് ഒറ്റിക്കൊടുത്തതെന്ന് സഭയെ പരാമർശിക്കാതെ ഫാദർ പോൾ തേലക്കാട്ട് പറഞ്ഞു.
പ്രൊഫ. ടിജെ ജോസഫിന്റെ ആത്മകഥാ പുസ്തകം പരിചയപ്പെടുത്തുന്ന വേദിയിലാണ് ഫാദർ പോൾ തേലക്കാട്ട് മനസ്സ് തുറന്നത്. എഴുത്തുകാരൻ എംെ. സാനു പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Discussion about this post