ചങ്ങനാശേരി: ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. ചങ്ങനാശേരി മോര്‍ക്കുളങ്ങര സിഎസ് രാധാകൃഷ്ണന്‍ ചെട്ടിയാരുടെ മകന്‍ അനൂപാണ് മരിച്ചത്. എന്നാല്‍ ആന അബദ്ധവശാല്‍ ലോറിയുടെ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന പാപ്പാന്‍നെ ചവിട്ടുകയായിരുന്നു.
ചേര്‍ത്തലയില്‍നിന്ന് ലോറിയില്‍ തിരുവല്ലയിലേക്ക് കൊണ്ടുപോവുകയായിരുന്ന ചുരൂവര്‍മഠം രാജശേഖരന്‍ എന്ന ആനയാണ് ചവിട്ടിയത്. ലോറിയുടെ പ്ലാറ്റ്‌ഫോമിലെ ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്നു അനൂപ്. അതേസമയം ലോറി റോഡിലെ ഗട്ടറില്‍ വീണപ്പോള്‍ അനൂപ് ആനയുടെ കാലുകള്‍ക്കിടയിലേക്കു തെന്നിനീങ്ങുകയായിരുന്നു. തുടര്‍ന്ന ആന നെഞ്ചില്‍ ചവിട്ടി. മാമ്പുഴക്കരി ഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെയാണു സംഭവം. കാബിനിലായിരുന്ന മറ്റു പാപ്പാന്മാര്‍ ആനയുടെ അസ്വാഭാവിക പെരുമാറ്റം കണ്ടാണ് ശ്രദ്ധിച്ചത്.
Discussion about this post