പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ വീഡിയോ പങ്കുവെച്ച യുവാവ് അറസ്റ്റില്‍. അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഡിവൈഎഫ്ഐ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇയാള്‍ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Discussion about this post