കെഎഎസ് പരീക്ഷയ്ക്ക് ചോദിച്ചത് പാകിസ്താന്‍ സിവില്‍ സര്‍വീസില്‍ നിന്നുള്ള ചോദ്യങ്ങള്‍; ആരോപണവുമായി പിടി തോമസ്

കോഴിക്കോട്: കേരള പിഎസ്‌സി ശനിയാഴ്ച നടത്തിയ കെഎഎസ് പരീക്ഷയ്‌ക്കെതിരെ ഗുരുതര ആരാപണവുമായി തൃക്കാക്കര എംഎല്‍എ പിടി തോമസ്. പബ്ലിക് അഡ്മിനിസ്‌ട്രേറ്റിവ് വിഭാഗത്തിലെ ചോദ്യങ്ങള്‍ 2001ലെ പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നും കോപ്പിയടിച്ചതാണെന്നാണ് പിടി തോമസിന്റെ ആരോപണം.

പരീക്ഷയില്‍ ചോദിച്ച ആറ് ചോദ്യങ്ങള്‍ പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നും എടുത്തതാണെന്നാണ് പിടി തോമസിന്റെ ആരോപണം. ഇത് സര്‍ക്കാരിന്റെയും പരീക്ഷാ നടത്തിപ്പുകാരുടെയും ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് പിടി തോമസ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

സംഭവത്തില്‍ അടിയന്തര അന്വേഷണം വേണമെന്നും പിടി തോമസ് കൂട്ടിച്ചേര്‍ത്തു.പരീക്ഷയില്‍ വന്ന ചോദ്യനമ്പരുകള്‍ പറയുന്നുണ്ടെങ്കിലും ചോദ്യങ്ങള്‍ ഏതെല്ലാമാണെന്ന് പിടി തോമസ് പറഞ്ഞിട്ടില്ല.

Exit mobile version