തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന സംയുക്ത സമരത്തില്‍ നിന്ന് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളെ ഒഴിവാക്കാനുള്ള കാരണം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു വര്‍ഗീയതയെ ചെറുക്കാന്‍ മറ്റൊരു വര്‍ഗീയത കൊണ്ട് കഴിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു.
ഇതുകൊണ്ടാണ് ഇവരെ സംയുക്ത സമരത്തില്‍ പങ്കെടുപ്പിക്കാതിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതനിരപേക്ഷത ഉയര്‍ത്തുന്നവരാണ് പ്രക്ഷോഭം നയിക്കേണ്ടത്. ഈ രണ്ട് സംഘടനകളും ആ ലക്ഷ്യത്തിന് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐ യുമായും യുഡിഎഫ് കൂട്ട് ചേരുന്നു.
കാലിന് അടിയിലുള്ള മണ്ണ് ഒലിച്ച് പോയതിനാലാണ് വര്‍ഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുകൂടേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു. ജമാ അത്ത ഇസ്ലാമിയുടെ പ്രക്ഷോഭത്തില്‍ പ്രസംഗിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് ഘടകകക്ഷികളില്‍ പ്രശ്നങ്ങളാണ്. കേരള കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും വലിയ പ്രശ്നങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post