കോഴിക്കോട്: നാദാപുരം എംഐഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നൗഷാദ് മാഷിനെ പരിജയപ്പെടാം. ഇദ്ദേഹം നിസാരക്കാരനല്ല, 97 രാജ്യങ്ങളിലായാണ് മാഷിന്റെ ശിഷ്യന്മാര് വ്യാപിച്ചുകിടക്കുകയാണ് എന്നുവച്ചാല്‍ ലോകം മുഴുവന്‍ വിദ്യാര്‍ത്ഥികളുള്ള ഒരു അധ്യാപകനാണ് നൗഷാദ്. അധ്യാപനരംഗത്ത് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന നൗഷാദ് മാഷിന് വിശ്രമിക്കാനേ നേരം കിട്ടാറില്ല.
ഇംഗ്ലീഷ്, സാഹിത്യം, ശാസ്ത്രം, കായികം ഇങ്ങനെ വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ വിശദമായ പരിശീലനമാണ് യുട്യൂബ് വിഡിയോയിലൂടെ നല്‍കുന്നത്. സ്റ്റാന്‍ഫഡ്, ഹാര്‍വാഡ്, കേംബ്രിഡ്ജ് തുടങ്ങിയ യൂണിവേഴ്സിറ്റികളിലെ ഗവേഷകര്‍ ഉള്‍പ്പെടെ മാഷിന്റെ യുട്യൂബ് സൈറ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
നാദാപുരം സ്കൂളിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകനാണ് നൗഷാദ്. അമേരിക്കയുടെ ഇംഗ്ലീഷ് സാഹിത്യ സൈറ്റായ പോയം ഹണ്ടറില്‍ മാഷിന്റെ നൂറോളം കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നുവര്‍ഷം യുഎഇയില്‍ ചൈനക്കാര്‍ക്ക് ഇംഗ്ലീഷ് പരിശീലനവും നല്കി.
Discussion about this post