കൊച്ചി; സ്വന്തം ഭര്‍ത്താവിനെ വകവരുത്തി കാമുകന്റെ കൂടെ പോകുന്ന എല്ലാ ഭാര്യമായും ഇവരുടെ ഈ സ്നേഹ ബന്ധത്തിന്റെ കഥ അറിയണം. ഭാര്യയെ കുറിച്ച് ഒരു ഭര്‍ത്താവ് എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍.
‘ഇത് എല്ലാവരും വായിക്കണം. എന്റെ ഭാര്യ സ്റ്റെഫി ദൈവം എനിക്ക് തന്ന പുണ്യം. ഇന്ന് ഞാന്‍ എറണാകുളം ലേക്ഷോര് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്. ഇന്നല്ല കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം rcc യിലും എറണാകുളം ലേക്ഷോറിലും ആയിരുന്നു ഞാന്‍ ഈ ഒരു വര്‍ഷവും ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന സ്വന്തം ആരോഗ്യം നോക്കാതെ എന്നെ നോക്കുന്ന എന്റെ ജീവന് ഇന്ന് നിലനില്ക്കുന്നു എങ്കില്‍ അതിനു കാരണം ദൈവം തന്ന ഈ പുണ്യമാണ്.
എങ്ങനെ എന്റെ സ്നേഹം ഇവളെ ഞാന്‍ അറിയിക്കും. ഉറങ്ങിയിട്ട് പാവം മാസങ്ങള്‍ ആയിരുന്നു. എന്റെ അടുത്ത് നിന്നും അവളുടെ വീട്ടില്‍ ഒന്നു പോയിട്ടു വര്‍ഷം ഒന്ന് കഴിഞ്ഞു അവള്‍ക്കു പരാതികളോ, പരിഭവമോ ഇല്ല പകരം എന്നെ ശുശ്രൂഷിക്കണം എന്ന ചിന്ത മാത്രം.
വയറില്‍ ഇട്ട ട്യൂബില്‍ കൂടി ആണ് എനിക്ക് വെള്ളവും, മരുന്നും എല്ലാം തരുന്നത് ആയതെല്ലാം കൃത്യ സമയത്തു ഉണ്ണാതെ, ഉറങ്ങാതെ അവള് തരും എന്നിട്ടെ അവള് പച്ച വെള്ളം കുടിക്കൂ അതും ഞാന്‍ കാണാതെ എനിക്ക് വിഷമം ആവാതിരിക്കാന്‍ അടുക്കളയില്‍ ഏതെങ്കിലും മൂലയില്‍ പോയി ഇരുന്നു അവള്‍ക്കു ഇഷ്ടമില്ലാത്തത് മാത്രം വിശപ്പു മാറാന്‍ വേണ്ടി മാത്രം കഴിക്കും അതും കുഞ്ഞിന് പാല് കൊടുക്കണം എന്നുള്ളതുകൊണ്ട് മാത്രം മാരക രോഗങ്ങള്‍ വരുമ്പോള്‍ ഡൈവോഴ്സ് ചെയ്തു പോകുന്ന ഭാര്യമാര്‍ ഉള്ള നാട്ടില്‍ ദൊവമേ ഇവളെ പോലെ ഒരു ഭാര്യയെ കിട്ടാന്‍ ഞാന്‍ എന്ത് പുണ്യമാണ് ചെയ്തത്. നന്ദി മുത്തേ നന്ദി സ്റ്റെഫി ഒരായിരം നന്ദി നിനക്ക് പകരം തരാന്‍ ഒന്നുമില്ല എന്റെ കൈയില്‍ ഒരേ ഒരു വാക്ക് അല്ലാതെ നന്ദി നന്ദി നന്ദി’
Discussion about this post