മലപ്പുറം: വിദ്യാര്‍ത്ഥിനികള്‍ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ വ്യത്യസ്തമായ മല്‍സരം സംഘടിപ്പിച്ചത് വണ്ടൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. കുട്ടികള്‍ക്ക് പാചക മല്‍സരമാണ് സംഘടിപ്പിച്ചത്.
അമ്പതിലധികം ടീമുകളാണ് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് ഒരുക്കിയ മൊബൈല്‍ പാചക മല്‍സരത്തില്‍ പങ്കെടുത്തത്. ഒരു ടീമില്‍ രണ്ടു പേര്. പാചക മല്സത്തില് ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കാന്‍ കഴിയുക. നാലു മിനിട്ടുമുതല്‍ എട്ടു മിനിട്ടു വരെ ദൈര്‍ഘ്യമുണ്ട് വീഡിയോയാണ് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കേണ്ടത്. ആ വീഡിയോ ഇംഗ്ലീഷ് ക്ലബിന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയക്കണം. മിക്കവരും വീട്ടില്‍ നിന്ന് ഭക്ഷണം തയാറാക്കി ബന്ധുക്കളുടെ സഹായത്തോടെ അത് ചിത്രീകരിക്കുകയാണ് ചെയ്തത് യൂടൂബില്‍ പാചക മല്‍സര വീഡിയോ കണ്ട് പഠിച്ചതിനു ശേഷമാണ് കുട്ടികള്‍ മല്‍സരത്തിനെത്തിയത്. ചോക്ലേറ്റും പായസവും കേക്കുകളുമൊക്കെയാണ് കുട്ടികള്‍ ഉണ്ടാക്കിയത്.
Discussion about this post