ആലപ്പുഴ: അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം തീവണ്ടി പാളം തെറ്റി. പാത ഇരട്ടിപ്പിക്കലിന് മെറ്റലുമായി പോയ തീവണ്ടിയാണ് പാളം തെറ്റിയത്. അമ്പലപ്പുഴ സ്റ്റേഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 2.10-ഓടെയായിരുന്നു സംഭവം. പാളം തെറ്റിയതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
ഹരിപ്പാട്- അമ്പലപ്പുഴ പാതയില്‍ പാത ഇരട്ടിപ്പ് ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനായി മെറ്റലുമായി ആലപ്പുഴയില്‍ നിന്നും വരികയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ഇതു വഴി കടന്നു പോകേണ്ട വിവിധ തീവണ്ടികള്‍ പലയിടത്തായി പിടിച്ചിട്ടിരിക്കുകയാണ്. നേത്രാവതി എക്സപ്രസ് ചേര്‍ത്തലയില്‍ പിടിച്ചിട്ടു. മെമു ട്രെയിന്‍ നിലവില്‍ ഒരു മണിക്കൂറിലേറെയായി പിടിച്ചിട്ടുണ്ട്.
എറണാകുളത്ത് നിന്നുള്ള പ്രത്യേക സംഘം എത്തിയാല്‍ മാത്രമേ പാളം ശരിയാക്കാന്‍ കഴിയൂ. ഇതിനായി എറണാകുളത്ത് നിന്നും പ്രത്യേക സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിനകം പാതയില്‍ തീവണ്ടി ഗതാഗതം പുനസ്ഥാപിക്കാനാവും എന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
Discussion about this post